തിരുവനന്തപുരം: അടച്ച മദ്യശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളാണ് തുറക്കാത്തത്. ദൂരപരിധി കുറച്ചത് ഫോര്‍സ്റ്റാറുകളുടെയും ഹെറിറ്റേജ് ഹോട്ടലിന്റെയുമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കോടതിവിധി പ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു.