തിരുവനന്തപുരം : സര്‍ക്കാരിനെ ശക്തിപ്പെടുത്താനാണ് മന്ത്രിസഭാ പുന:സംഘടനയെന്ന് തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.
സിപിഐഎമ്മും എല്‍ഡിഎഫും മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്താനുള്ളതാണെന്നും മന്ത്രി അറിയിച്ചു. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സെക്രട്ടറിയും തമ്മിലുള്ള ചര്‍ച്ചയിലാണ് അന്തിമ തീരുമാനങ്ങള്‍ക്ക് രൂപം നല്‍കുകയെന്നും ഇ.പി ജയരാജന്റെ പുന:പ്രവേശത്തേക്കുറിച്ച് പ്രത്യേക പ്രതികരണങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.