ബ്രൂവറി, ഡിസ്റ്റിലറി അനുമതി; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അനുമതി സംബന്ധിച്ച് ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കുറ്റക്കാരാണെന്നും വേണ്ട പരിശോധനകള്‍ നടത്താതെ ഓഫീസ് പോലുമില്ലാത്ത കമ്പനികള്‍ക്ക് അനുമതി നല്‍കിയെന്നും എല്ലാ കാര്യങ്ങളും നിയമപരമാണെങ്കില്‍ പിന്നെന്തിനാണ് അനുമതി റദ്ദാക്കിയതെന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം, ബ്രൂവറി വിവാദത്തില്‍ ഓഫീസിനും തനിക്കും പങ്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Top