ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് ; സെന്‍കുമാറിനെ കൈവിടാതെ കേന്ദ്രസര്‍ക്കാര്‍

senkumar

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് സോന്‍കുമാറിന്റെ നിയമനം.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാഗത്തില്‍ അംഗമായാണ് സെന്‍കുമാറിനെ നിയമിച്ചത്. സെന്‍കുമാറിനെ തസ്തികയിലേക്ക് ശുപാര്‍ശ ചെയ്യുന്നതായി കാണിച്ച്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് സമിതിയിലേക്ക് ശുപാര്‍ശ ചെയ്തവരില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് സെന്‍കുമാര്‍.

ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭരണസമിതിയിലേക്ക് എത്തുന്നത് ആദ്യമാണ്. തപസ് കുണ്ടു, ചിത്ര മണ്ഡല്‍, പ്രൊഫ.വി രവി, ഡോ.വി കെ സരസ്വത്,ഗംഗന്‍ ദീപ് കാംങ്, ബി എന്‍ ഗംഗാധര്‍, പ്രൊഫ.ശാലി അശ്വതി,പ്രൊഫ.ഗൗതം ഗാംഗുലി എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മറ്റ് അംഗങ്ങള്‍.

Top