പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാരാണ് മിടുക്കര്‍, അവര്‍ ജനസ്‌നേഹികളാണെന്ന് സെന്‍കുമാര്‍

senkumar

തിരുവനന്തപുരം: പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാര്‍ മിടുക്കന്‍മാരും, ജനസ്‌നേഹികളുമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നതായും സെന്‍കുമാര്‍ പറഞ്ഞു.

ഇത്ര കേസ് പിടിക്കണമെന്ന നിര്‍ദേശവും പ്രശ്‌നമാണ്. ഇത് നിരപരാധികളെ കുടുക്കാന്‍ കാരണമാകും. തന്റെ കാലത്ത് ഇത് വിലക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത ജോലി പൊലീസുകാരുടെ സമചിത്തത തെറ്റിച്ചുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ജനമൈത്രിപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ പൊലീസുകാരന്റെ കഷ്ടപ്പാട് കൂട്ടുന്നു. ജനമൈത്രി കൊണ്ട പൊലീസുകാരനല്ല, തലപ്പത്തിരിക്കുന്നവര്‍ക്കാണ് പ്രയോജനം. ഇവര്‍ക്ക് പ്രതിച്ഛായ മെച്ചപ്പെടുത്താം, പ്രബന്ധം അവതരിപ്പിക്കാം. ഇത് തുടരണോയെന്ന് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്നും മുന്‍ പൊലീസ് മേധാവി പറഞ്ഞു.

ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിന് ക്രമസമാധാനപാലനവും അന്വേഷണവും നടത്താന്‍ സമയമില്ലാതായി. തലപ്പത്തുള്ളവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാമെന്നല്ലാതെ ഗുണമൊന്നുമില്ലെന്നും സെന്‍കുമാര്‍ തുറന്നടിക്കുന്നു. ക്ഷേമപ്രവര്‍ത്തനത്തിന്റെ പകുതി തുകയെങ്കിലും സ്റ്റേഷന്‍ ജോലിക്ക് നല്‍കിയാല്‍ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് ഒഴിവാകും. ഓരോ മാസവും നിശ്ചിത കേസെന്ന നിര്‍ബന്ധം നിരപരാധികളെ കുടുക്കാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Top