tp senkumar against government

senkumar

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലെന്ന് ടി പി സെന്‍കുമാര്‍. സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച അപ്പീലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് മൂന്നിന് ഹര്‍ജി പരിഗണിക്കും.

രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടത്തിയതിനാലാണ് പകപോക്കലെന്നും താന്‍ ഡിജിപിയായിരുന്ന കാലത്ത് കണ്ണൂരില്‍ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമേ നടന്നിട്ടുള്ളൂവെന്നും സെന്‍കുമാര്‍ പറഞ്ഞു. തന്നെ മാറ്റിയതിനു ശേഷം ഒന്‍പത് കൊലപാതകങ്ങള്‍ നടന്നു.

കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരെയടക്കം അന്വേഷണം നടത്തിയതിനാലാണ് നടപടി. ടി പി, ഷുക്കൂര്‍ വധക്കേസുകളില്‍ താന്‍ സ്വീകരിച്ച നടപടി ഭരണസിരാകേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

Top