സെന്‍കുമാര്‍ കേസില്‍ ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ടി പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പു അപേക്ഷിച്ച് ചീഫ് സെക്രട്ടറി.

കോടതിയലക്ഷ്യകേസില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാപ്പപേക്ഷിച്ചത്.

കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ്.

വ്യക്തത തേടി അപേക്ഷ നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Top