നിയമന ഉത്തരവ് പുറത്തിറങ്ങി: സെന്‍കുമാര്‍ വീണ്ടും ഡിജിപി

തിരുവനന്തപുരം: ടി.​പി. സെ​ൻ​കു​മാ​റി​നെ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡിജിപിയായും നിയമിച്ചു. ഉത്തരവ് ദൂതന്‍ മുഖേന സെന്‍കുമാറിന് ഉടന്‍ കൈമാറും.

സെ​ൻ​കു​മാ​റി​നെ സ​ർ​ക്കാ​ർ വീ​ണ്ടും ഡിജിപിയായി നി​യ​മി​ച്ചു കൊണ്ടുള്ള ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്​​ച രാ​ത്രിയാണ് ഒ​പ്പു​വെ​ച്ചത്. കഴിഞ്ഞ ദിവസം നടന്ന സി.​പി.​ഐ.എം സം​സ്​​ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ്​ യോ​ഗം അ​വ​സാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​​ മു​ഖ്യ​മ​ന്ത്രി നി​യ​മ​ന ഉ​ത്ത​ര​വി​ൽ ഒ​പ്പുവെച്ചത്.

2016 മേ​യ്​ 31നാ​ണ്​ പൊ​ലീ​സ്​ മേ​ധാ​വി സ്​​ഥാ​ന​ത്തു​നി​ന്ന്​ സെ​ൻ​കു​മാ​റി​നെ നീ​ക്കി​യ​ത്. 11 മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ അ​തേ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​ദ്ദേ​ഹം മ​ട​ങ്ങി​വ​രു​ന്ന​ത്. ഇ​ക്കൊ​ല്ലം ജൂ​ൺ 30 വ​രെ കാ​ലാ​വ​ധി​യു​ണ്ട്.

Top