കണ്ണൂര്‍: സെന്‍കുമാറിന് മോഹിച്ച പുരസ്‌കാരം കിട്ടാത്തതിന്റെ പ്രശ്‌നമാണെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍.
പത്മഭൂഷണ്‍ ലഭിച്ച നമ്പി നാരായണന് എതിരായ സെന്‍കുമാറിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ അസഹിഷ്ണുതയില്‍ നിന്നും വരുന്നതാണെന്നും സെന്‍കുമാറിന്റെ വാക്കുകള്‍ അപലപനീയമാണെന്നും സെന്‍കുമാറിനെ പോലൊരാള്‍ കേരളത്തിന്റെ ഡിജിപിയായിരുന്നുവെന്നതില്‍ ദു:ഖമുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.