തിരുവനന്തപുരം : ടി പി സെന്‍കുമാറിന്റെ പുനര്‍നിയമനം നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണെന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതി വിധി ആരുടെയും ജയമോ തോല്‍വിയോ അല്ല. നീതി നടപ്പാവുകയാണ് ചെയ്തത്.
സെന്‍കുമാറിനേക്കാള്‍ സീനിയറായ ആളെ യുഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ടെന്നും ഇത് ക്രമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെന്‍കുമാറിന്റെ പുനര്‍ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒരാഴ്ചയായി ഡിജിപിയില്ലാത്ത അവസ്ഥയാണ്. സെന്‍കുമാറിന്റെ നിയമനം സര്‍ക്കാര്‍ മനപൂര്‍വം വൈകിക്കുകയാണെന്നും എം.ഉമ്മര്‍ പറഞ്ഞു.