എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി സെന്‍ കുമാര്‍ രംഗത്ത്. എസ്എന്‍ഡിപി ട്രസ്റ്റിന്റെ എല്ലാ പണമിടപാടുകളും വന്യൂ ഇന്റലിജന്‍സും ആദായ നികുതി വകുപ്പും അന്വേഷിക്കണം എന്ന ഗുരുതര ആരോപണമാണ് സെന്‍കുമാര്‍ ഉയര്‍ത്തുന്നത്.
അതേസമയം കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലെ പണമിണപാട് അന്വേഷിക്കണമെന്നും അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി കൈപറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്ര സമൂഹത്തെ പിഴിഞ്ഞാണ് വെള്ളാപ്പള്ളി പണമുണ്ടാക്കുന്നത്. എന്നാല്‍ ആരെങ്കിലും ഇതിനെതിരെ രംഗത്ത് വന്നാല്‍ അവരെ കള്ളക്കേസില്‍ കുരുക്കും അതാണ് പതിവെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.
മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സംഭവവുമായ ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ്, ആദായനികുതി, ഇന്റലിജൻസ് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു
മാത്രമല്ല, എസ്എന്‍ഡിപിയുടെ പല ശാഖകളും വ്യാജമാണെന്നും, വെള്ളാപ്പള്ളി തുടര്‍ച്ചയായി എസ്എന്‍ഡിപി പ്രസ്ഥാനത്തിന്റെ സെക്രട്ടറി ആകുന്നത് ക്രമക്കേട് നടത്തിയിട്ടാണെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. വെള്ളാപ്പള്ളിയും കുടുംബവും ഇത്തവണ മാറി നില്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.