TP Sreenivasan issue-chennithala

തിരുവനന്തപുരം: ടി.പി ശ്രീനിവാസനെതിരായ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അതിക്രമം അപലപനീയമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം അക്രമം ആര് നടത്തിയാലും അംഗീകരിയ്ക്കാനാവില്ല. സംഭവത്തില്‍ സി.പി.എം ഇക്കാര്യത്തില്‍ ശ്രീനിവാസനോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശ്രീനിവാസന് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന പരാതിയുണ്ട്. ഇത് പരിശോധിയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top