പ്രതിപക്ഷ പ്രതിഷേധം; ടി പി വധക്കേസിലെ പ്രതികളെ പരോള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി

chandrashekar

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭയന്ന് ശിക്ഷാ ഇളവിന് അര്‍ഹതയുള്ള തടവുകാരുടെ പട്ടികയില്‍ നിന്നും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികളെ സര്‍ക്കാര്‍ ഒഴിവാക്കി. പുതുക്കിയ പട്ടികയില്‍ ടി.പി വധക്കേസില്‍ ഉള്‍പ്പെട്ട ആരും തന്നെയില്ലെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെയും ശിക്ഷാ ഇളവിന് അര്‍ഹതയുള്ളവരുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പട്ടിക പുതുക്കി നിശ്ചയിച്ചപ്പോള്‍ നിഷാമും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നിഷാമും ടി.പി കേസ് പ്രതികളും ഉള്‍പ്പടെ 1,850 പേര്‍ ഉള്‍പ്പെട്ടതായിരുന്നു ആഭ്യന്തരവകുപ്പ് ആദ്യം തയാറാക്കിയ പട്ടിക.

പിന്നീട് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പുതിയ പട്ടികയില്‍ 739 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടിക ഉടന്‍ തന്നെ രാജ്ഭവനിലേക്ക് അയയ്ക്കും. ഗവര്‍ണര്‍ പട്ടിക അംഗീകരിച്ചാല്‍ തടവുകാരുടെ ശിക്ഷ പൂര്‍ത്തിയായതായി കണക്കാക്കി ജയില്‍ മോചിതരാകും.

Top