തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നാളെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ബുധനാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന അവലോകന യോഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്.
ടിപിആര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് നാളെ കൊവിഡ് അവലോകന യോഗം ചേരാന്‍ തീരുമാനമായത്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് പത്തില്‍ താഴെയാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള ആലോചന. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ഇളവുള്ളത്. അത് നാളെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ചേക്കും.
ആരാധനാലയങ്ങള്‍ തുറക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനു വേണ്ടി മതസാമുദായിക സംഘടനകളടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഷൂട്ടിംഗുകളും അനുവദിച്ചേക്കും.