പാലക്കാട്: എറണാകുളം നോര്‍ത്ത്- തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ ആഴ്ചയില്‍ മുന്നു ദിവസമാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെയാണ് നിയന്ത്രണം.
ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണം. പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ അമൃത എക്സ്പ്രസ്സുകളുടെ യാത്രകളാണ് റദ്ദാക്കിയത്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് (16305), കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56363) ഈ ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ ദിവസങ്ങളില്‍ നിര്‍ത്തും.