തിരുവനന്തപുരം: റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ട്രെയിൻ ഗതാഗതത്തിൽ മാറ്റം. തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കലടക്കമുള്ള ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
ഇന്ന് സർവീസ് നടത്തുന്ന കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പർഫാസ്റ്റ് (22114) കോട്ടയം-മുളന്തുരുത്തി സെക്ഷനിൽ ഒരു മണിക്കൂർ വൈകും. കൂടാതെ ഇന്ന് കൊല്ലത്തു നിന്ന് ആരംഭിക്കുന്ന കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
മാർച്ച് 26ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082), എറണാകുളം-ഷൊർണൂർ മെമു (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നിവയും മാർച്ച് 27ലെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയും (12081) റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
മാർച്ച് 12 മുതൽ 31 വരെ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും.
കൊല്ലത്തുനിന്ന് മാർച്ച് ഒമ്പത്, 13, 17, 19 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
കണ്ണൂരിൽനിന്ന് മാർച്ച് 26ന് പുറപ്പെടുന്ന കണ്ണൂർ-എറണാകുളം എക്സ്പ്രസ് (16306) തൃശൂരിൽ സർവിസ് നിർത്തും.
മാർച്ച് 25ന് ചെന്നൈയിൽനിന്ന് തിരിക്കുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം പ്രിതിദിന ട്രെയിൻ (12623) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 26ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ (12624) തൃശൂരിൽനിന്നാകും യാത്ര തുടങ്ങുക.
ഇന്നു മുതൽ മാർച്ച് 31 വരെ തീയതികളിൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും.