പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍; നവംബര്‍ 29 മുതല്‍ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്

ന്യൂഡല്‍ഹി: അതിര്‍ത്തികളിലെ കര്‍ഷക സമരം ഒന്നാം വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പുതിയ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. നവംബര്‍ 29 ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ട്രാക്ടര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഓരോ ദിവസവും 500 കര്‍ഷര്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കും. സമാധാനപരമായിരിക്കും മാര്‍ച്ച് നടത്തുക. നവംബര്‍ 28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാന്‍മസ്ദൂര്‍ മഹാപഞ്ചായത്ത് ചേരാനും യോഗത്തില്‍ തീരുമാനമായി.

നവംബര്‍ 26 ന് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ റാലി സംഘടിപ്പിക്കും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് അതിര്‍ത്തിയിലെത്തുക. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും വന്‍ കര്‍ഷക റാലി സംഘടിപ്പിക്കാനും കിസാന്‍ മോര്‍ച്ച തീരുമാനിച്ചു.

Top