ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ദീപ് സിദ്ദു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്നലെ മറ്റൊരു കോടതിക്ക് മുന്നില്‍ ജാമ്യാപേക്ഷ എത്തിയെങ്കിലും അധികാര പരിധി ചൂണ്ടിക്കാട്ടി കേസ് അഡിഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.