കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്ന് ട്വീറ്റ്; ശശി തരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പി.ക്കെതിരേ യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്തതിനാണ് കേസ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, സഫര്‍ അഗ, പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നത്. കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പോലീസ് പിന്നീട് ദൃശ്യങ്ങള്‍ സഹിതം വിശദീകരിച്ചിരുന്നു.

വെടിയേറ്റ് മരിച്ചെന്ന് വാര്‍ത്ത നല്‍കിയതിനും ട്വീറ്റ് ചെയ്തതിനും ഇന്ത്യടുഡേ മാനേജ്മെന്റ് സര്‍ദേശായിയെ രണ്ടാഴ്ചത്തേക്ക് ചാനലില്‍ നിന്ന് വിലക്കി. ഒരു മാസത്തെശമ്പളവും വെട്ടിക്കുറച്ചു.

 

Top