അക്രമം ഒന്നിനും പരിഹാരമല്ല, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് നടന്ന കാര്‍ഷിക കലാപത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ല, ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അതിന്റെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദേശവികാരം മാനിച്ച് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന റാലി സംഘര്‍ഷഭരിതമായതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം, ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ കയറിയാണ് ഇദ്ദേഹം മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് പോലീസ് കൊണ്ടുപോയെന്ന് കര്‍ഷകര്‍ ആരോപിച്ചു.

 

 

Top