മന്ത്രിസഭായോഗത്തില്‍ കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങു വില ഉയര്‍ത്തിയതായി കേന്ദ്ര സര്‍ക്കാര്‍.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്. മില്‍ കാപ്രയുടെ താങ്ങുവില 9,521 രൂപയായാണ് ഉയര്‍ത്തിയത്. നിലവില്‍ 7,511 രൂപയാണ് വില.

ഉണ്ട കൊപ്രയുടെ താങ്ങുവില 9,920 രൂപയായും ഉയര്‍ത്തി. 2,170 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

Top