ചൈനീസ് മൊബൈല്‍ കമ്പനികള്‍ വിപണിയിലെത്തുന്നത് തടഞ്ഞ് അമേരിക്ക

വാഷിംങ്ടണ്‍: വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനികള്‍ വിപണിയിലെത്തുന്നത് തടഞ്ഞ് അമേരിക്ക. ടെലികമ്മ്യൂണിക്കേഷന്‍ മേഖല പിടിച്ചെടുക്കാന്‍ ചൈന മൊബൈല്‍ ലിമിറ്റഡിന്റെ ശ്രമങ്ങള്‍ക്ക് തടയിടുന്ന പദ്ധതികള്‍ക്കാണ് അമേരിക്കയുടെ നീക്കം.

ചൈന മൊബൈല്‍സ് ഏഴ് വര്‍ഷം മുമ്പാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിനായി അപേക്ഷ നല്‍കിയത്. യു എസും മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം എന്ന വാഗ്ദാനവുമായാണ് ചൈനയുടെ വരവ്. എന്നാല്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഈ അപേക്ഷ തള്ളിക്കളഞ്ഞതായി നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ( എന്‍ ടി ഐ എ) ഇ മെയില്‍ വിലാസത്തില്‍ അറിയിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിന്റെ എന്‍ ടി ഐ എ ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് മൊബൈല്‍ ലിമിറ്റഡിനെ വിലക്കുന്നതെന്ന് എന്‍ ടി ഐ എ വ്യക്തമാക്കി.

Top