മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 1.86 പോയിന്റ് നഷ്ടത്തില്‍ 32,400.51 ലും നിഫ്റ്റി 6.40 പോയിന്റ് താഴ്ന്ന് 10,141.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1224 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1354 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐടിസി, ഒഎന്‍ജിസി, റിലയന്‍സ്, വിപ്രോ, എസ്ബിഐ, എച്ച്ഡിഎഫ്‌സി, എല്‍ആന്റ്ടി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ലുപിന്‍, ടിസിഎസ്, സിപ്ല, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.