സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 22,200 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

Gold

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2775 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടുദിവസത്തെ ഉയര്‍ച്ചക്കുശേഷമാണ് ഇന്ന് വില ഇടിഞ്ഞത്.

ഇന്നലെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 22,360 രൂപയില്‍ എത്തിയിരുന്നു. ആഗോളവിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Top