ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു

sensex

മുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 254 പോയന്റ് ഉയര്‍ന്ന് 45,862ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 13,467ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1137 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 247 ഓഹരികള്‍ നഷ്ടത്തിലുമാണ്. 40 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ഐടിസി, ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ടെക് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.പൊതുമേഖല ബാങ്കുകളുടെ ഓഹരികളിലെ നേട്ടംതുടരുകയാണ്. സൂചിക 1.6ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

Top