ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം

മുംബൈ: ഇന്ന് ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം. സെന്‍സെക്‌സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തില്‍ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 910 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികള്‍ക്ക് മാറ്റമില്ല.

ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, അള്‍ട്രടെക് സിമെന്റ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top