ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 210 പോയന്റ് നേട്ടത്തില്‍ 46,309ലും നിഫ്റ്റി 65 പോയന്റ് ഉയര്‍ന്ന് 13,579ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 255 ഓഹരികള്‍ നഷ്ടത്തിലുമാണ്. 60 ഓഹരികള്‍ക്ക് മാറ്റമില്ല.

ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഐടിസി, മാരുതി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ബജാജ് ഓട്ടോ, നെസ് ലെ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകളുടെ ഓഹരികളാണ് നേട്ടത്തില്‍ മുന്നിലുള്ളത്. അതേസമയം, റിയാല്‍റ്റി സൂചിക നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.5ശതമാനം, 0.7ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.

Top