മുംബൈ: കഴിഞ്ഞ ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 204 പോയന്റ് നേട്ടത്തില്‍ 44,836ലും നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന് 13,200ലുമാണ് വ്യാപാരം നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയ പ്രഖ്യാപനം വരാനിരിക്കെയാണ് വിപണിയില്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. ബിഎസ്ഇയിലെ 1504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 544 ഓഹരികള്‍ നഷ്ടത്തിലുമാണ്. 101 ഓഹരികള്‍ക്ക് മാറ്റമില്ല.
അള്‍ട്രടെക് സിമെന്റ്, എല്‍ആന്‍ഡ്ടി, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, ഒഎന്‍ജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എസ്ബിഐ, സിപ്ല, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.