മുംബൈ: ഓഹരി സൂചികകളിൽ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 148 പോയന്റ് നേട്ടത്തില്‍ 44,766ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 13,161ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 969 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്. 44 ഓഹരികള്‍ക്ക് മാറ്റമില്ല.
ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എല്‍ആന്‍ഡ്ടി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.