ഉഭയകക്ഷി വ്യാപാര പ്രശ്‌നങ്ങളുടെ പട്ടിക യു എസ് ഇന്ത്യക്ക് കൈമാറും

INDIAN-US

അമേരിക്ക: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ തങ്ങള്‍ക്കുള്ള പരാതികള്‍ സംബന്ധിച്ച ഒരു പട്ടിക ട്രംപ് ഭരണകൂടം അടുത്ത ആഴ്ച ഇന്ത്യയുമായി പങ്കു വെയ്ക്കും. ഉഭയ കക്ഷി വ്യപാരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

നേരത്തെ വാഷിംഗ്ടണില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ചര്‍ച്ചയില്‍ പൊതുവായ കാര്യങ്ങളാണ് യുഎസ് ഉന്നയിച്ചതെന്നും സംസാരിച്ചതെന്നും കൂടുതല്‍ കൃത്യമായി പ്രശ്‌നങ്ങളെ കുറിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വ്യാപാര പ്രശ്‌നങ്ങളുടെ പട്ടിക യു എസ് ഇന്ത്യക്ക് കൈമാറും.

യു എസ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസി(ജി എസ് പി) ന് കീഴില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. സ്റ്റീല്‍, അലുമിനിയം, എന്നിവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏഷ്യ- പസഫിക്ക് വ്യാപാര ഉടമ്പടിയുടെ ഭാഗമായി ഇന്ത്യക്ക് ചൈന ഇറക്കുമതി തീരുവയില്‍ നല്‍കിയ ഇളവ് ജാഗ്രതയോടെയാണ് യു എസ് വീക്ഷിക്കുന്നത്.

Top