ട്രാഫിക് അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് വധശിക്ഷയെന്ന്….

ബംഗ്ലാദേശ്: ട്രാഫിക് അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമവുമായി ബംഗ്ലാദേശ്. അമിത വേഗത്തിലായിരുന്ന ബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണത്തിനായി സംസ്ഥാനം ഒരുങ്ങുന്നത്.

ഡ്രൈവറുടെ അനാസ്ഥ മൂലം ആളുകള്‍ മരിക്കുന്ന സംഭവത്തില്‍ 3 വര്‍ഷം വരെ തടവ് ശിക്ഷയാണ് നല്‍കി വന്നിരുന്നത്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ അമിത വേഗത്തില്‍ എത്തിയ ബസ് ഇടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് നിരത്തിലിറങ്ങിയത്.

പ്രതിഷേധത്തിനിടെ കടന്നുപോയ ബംഗ്ലാദേശിലെ യു.എസ് അംബാസിഡറുടെ വാഹനത്തിനു നേരെയും ആക്രമമുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ 2 വാഹനങ്ങള്‍ തകര്‍ന്നതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു. റോഡ് അപകടങ്ങളില്‍ വധശിക്ഷ വിധിക്കുന്നത് ലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഒന്‍പതാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണ് ഈ നിയമ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

Top