ഭാരത് ജോഡോ യാത്ര: ആലപ്പുഴ ദേശീയപാതയില്‍ നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനദിവസങ്ങളിൽ ദേശീയപാതയിൽ നിയന്ത്രണം. മറ്റന്നാൾ മുതൽ 20 വരെ വലിയ ചരക്കുവാഹനങ്ങൾ വഴിതിരിച്ചുവിടും. തൃശൂർ, എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിലറുകളും കണ്ടെയ്നറുകളും അങ്കമാലിയിൽ നിന്ന് തിരിഞ്ഞുപോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗത്തുനിന്നുള്ള കണ്ടെയ്നറുകൾ, ടാങ്കറുകൾ എന്നിവ തൃപ്പൂണിത്തുറ വഴി പോകണം.

അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ ‘ഗുജറാത്ത് മുതൽ അരുണാചൽ വരെ’ അടുത്ത യാത്ര പ്രഖ്യാപിച്ച് കോൺഗ്രസ്. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു.

Top