കൊൽക്കത്ത: ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരൻ മർദനം.
കൊൽക്കത്തയിലെ ബാലിഗൻഗി നഗരത്തിലെ പണ്ഡിറ്റ റോഡിലാണ് ബൈക്ക് യാത്രകനും കൂട്ടുകാരും ചേർന്ന് ട്രാഫിക് പൊലീസുകാരനെ മർദിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
പൊലീസുകാരൻ ഗോലക് സർക്കാരിനെ മർദിച്ച കേസിൽ ഏഴ് പേരെ അറസ്റ്റു ചെയ്തു. മറ്റ് മൂന്ന് പേർക്കുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഹെൽമെറ്റ് ധരിക്കാത്തതിനാൽ വാഹനം പൊലീസ് നിർത്തിച്ചു. എന്താണ് ഹെൽമെറ്റ് ഉപയോഗിക്കാത്തത് എന്ന് ചോദ്യം ചെയ്തപ്പോൾ ബൈക്കിൽ ഉണ്ടായിരുന്നവർ തർക്കിക്കുകയും,വെല്ലുവിളിക്കുകയും ചെയ്തു.
പിന്നീട് പിക്നിക് ഗാർഡൻ പ്രദേശത്തുള്ള അവരുടെ സുഹൃത്തുക്കളെ ഫോണിൽ വിളിക്കുകയായിരുന്നു. തുടർന്ന് 10 പേര് ബൈക്കിൽ എത്തി പൊലീസുകാരനെ ആക്രമിക്കാൻ തുടങ്ങിയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യകത്മാക്കി.
ഓഫീസർക്ക് നേരെ ആക്രമണം നടത്തുകയും വാക്കി-ടോക്കി പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഈ സംഭവങ്ങൾ ഗോലക് സർക്കാരിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഗോലക് സർക്കാർ ഗൃഹ്യാത്ത് പൊലീസ് സ്റ്റേഷനിൽ തെളിവുകൾ സഹിതം പരാതി നൽകി.
പശ്ചിമ ബംഗാൾ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്ന ഒരാൾക്ക് 100 രൂപ പിഴയും ഈടാക്കും.