റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാക്കുന്നതിന് ആലോചന നടക്കുന്നു. കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍ പുതുക്കുന്നതിന് അവസരം നല്‍കുകയും ചെയ്യും. ഇതു സംബന്ധിച്ച് പഠനം നടന്നുവരികയാണെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.
ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിയമവും നിയന്ത്രണവും കൊണ്ടുവരുന്നതിനാണ് ആലോചിക്കുന്നത്. ഗതാഗത നിയമ ലംഘനം ആവര്‍ത്തിക്കുകയും അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം കണക്കാക്കുന്ന നജം കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ട്രാഫിക് വകുപ്പ് പരിശീലനം നല്‍കും.
നജം ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയരുന്ന പശ്ചാത്തലത്തില്‍ കാര്യക്ഷമമായി ഇടപെടുന്നതിന് പരിശീലനവും, ശില്പശാലയും സംഘടിപ്പിക്കുമെന്നും, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്നും ഇത്തരക്കാര്‍ക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.