ധാക്ക: ട്രാഫിക് നിയമം കര്‍ശനമാക്കണമെന്ന ആവശ്യമുന്നയിച്ച് ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ആക്രമണം. ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
ട്രാഫിക്ക് നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രണത്തിന് പിന്നില്‍ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകളാണെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
പ്രതിഷേധക്കാര്‍ക്കു നേരെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് പൊലീസ് നടത്തിയ വെടിവയ്പ്പിലും നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. സുരക്ഷിതമായ റോഡും ഡ്രൈവര്‍മാരും രാജ്യത്തുണ്ടാവണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം തുടരുകയാണ്.