ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

ഇടുക്കി : ഇടുക്കി ഡാമിലെ ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്.

26 വര്‍ഷത്തിന് ശേഷം പ്രദേശത്തു കൂടി വെള്ളമൊഴുകുന്നത് കാണാന്‍ നിരവധി ആളുകള്‍ ചെറുതോണി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലും പാലത്തിന്റെ ഇരുവശത്തും വന്‍തോതില്‍ ആളുകള്‍ എത്തിയിട്ടുണ്ട്.

ഇടുക്കിയിലെ ഒരു ഷട്ടര്‍ മാത്രം ഉയര്‍ത്തിയപ്പോള്‍ കനത്ത ഒഴുക്കാണ് ചെറുതോണിയിലുണ്ടായിരിക്കുന്നത്. ഡാമില്‍ നിന്നുള്ള വെള്ളം ചപ്പാത്ത് വഴി ഒഴുകി പെരിയാറില്‍ ചേരുകയാണ് ചെയ്യുന്നത്.

ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വെള്ളത്തിന് തടസം സൃഷ്ടിക്കുന്ന എല്ല വസ്തുക്കളും ചെളിയും ചെറുതോണിയുടെ പരിസരങ്ങളിലും നിന്നും കോരി മാറ്റിയിരുന്നു.

Top