ഗതാഗത ലംഘനം; പുതുക്കിയ പിഴ തുകയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ദോഹ : രാജ്യത്ത് ഗതാഗത ലംഘനങ്ങളുടെ പുതുക്കിയ പിഴത്തുകയെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഗതാഗതവകുപ്പ്.

ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ആശങ്കാകുലരാകരുതെന്നും അധികൃതര്‍ അറിയിച്ചു.

ഗതാഗത ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പിഴതുകകളുടെ വിശദാംശങ്ങള്‍ പ്രചരിക്കുന്നത്.

ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതിന് പതിനായിരം റിയാല്‍ വരെ പിഴയും ഒരു മാസം ജയില്‍ ശിക്ഷയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇതിലുള്ളത്.

മറ്റൊന്നില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ പതിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

വ്യക്തതയില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ മന്ത്രാലയം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവരങ്ങള്‍ പങ്കുവെക്കുന്നതിന് മുമ്പായി പത്രമാധ്യമങ്ങളിലൂടെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നോ സത്യാവസ്ഥ ഉറപ്പാക്കണമെന്നും മന്ത്രാലയം ട്വീറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top