പുതിയ അഭ്യര്‍ത്ഥനയുമായി ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ

trai

ന്യൂഡല്‍ഹി: സ്വന്തം ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി കൊണ്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പുതിയ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.

ഫോണിലേക്ക് വരുന്ന പരാജയപ്പെട്ട ആധാര്‍ ഒതന്റിഫിക്കേഷന്‍ റിക്വസ്റ്റുകള്‍(ഒ.ടി.പി) തന്റെ ഫോണ്‍ ബാറ്ററിയെ ഇല്ലാതാക്കുകയാണെന്നും ചര്‍ച്ചകള്‍ക്ക് താനിനിയും തയ്യാറാണെന്നും എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അറിയിക്കുക എന്നുമാണ് ട്രായ് ചെയര്‍മാന്‍ പറയുന്നത്.

വെള്ളിയാഴ്ച്ചയായിരുന്നു ട്രായ് ചെയര്‍മാനായ ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി കൊണ്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. എന്നാല്‍ ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും, പാന്‍ കാര്‍ഡ് നമ്പറും, ഫോണ്‍ നമ്പറുമടക്കം പ്രസിദ്ധപ്പെടുത്തി കൊണ്ട് ഹാക്കര്‍മാര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിവരങ്ങള്‍ കണ്ടെത്തിയത് ആധാര്‍ നമ്പര്‍ ഉപയോഗിച്ചല്ലെന്നാണ് ശര്‍മ്മയുടെ അവകാശവാദം.

Top