ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ കാലാവധി 2020 വരെ നീട്ടി

trai

ന്യൂഡല്‍ഹി : ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ കാലാവധി 2020 സെപ്തംബര്‍ വരെ നീട്ടി. ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹത്തിന്റെ കാലാവധി ഈയാഴ്ച പൂര്‍ത്തിയാകാനിരിക്കെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.

ആധാര്‍ സുരക്ഷിതമാണെന്ന് പറഞ്ഞ് 12 അക്ക ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ശര്‍മ. കഴിഞ്ഞ മാസമാണ് ട്രായ് ചെയര്‍മാനായ ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി കൊണ്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. എന്നാല്‍ ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും, പാന്‍ കാര്‍ഡ് നമ്പറും, ഫോണ്‍ നമ്പറുമടക്കം പ്രസിദ്ധപ്പെടുത്തികൊണ്ട് ഹാക്കര്‍മാര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിവരങ്ങള്‍ കണ്ടെത്തിയത് ആധാര്‍ നമ്പര്‍ ഉപയോഗിച്ചല്ലെന്നാണ് ശര്‍മ്മയുടെ അവകാശവാദം.

Top