മുംബൈ: 5 ജി ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്‌പെക്ട്രം ലേലത്തിനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
ഇതിന്റെ ഭാഗമായി ഒന്‍പതു ബാന്‍ഡുകളുടെ ലേലത്തിനായുള്ള നിര്‍ദേശങ്ങള്‍ ട്രായി തേടി.
കഴിഞ്ഞ ലേലത്തില്‍ വില്‍ക്കാത്ത റേഡിയോ തരംഗങ്ങളുടെ 60 ശതമാനവും രണ്ടു പുതിയ ബാന്‍ഡുകളിലെ 250 മെഗാഹെട്‌സ് സ്‌പെക്ട്രവും ലേലത്തില്‍ വയ്ക്കും.
5 ജി ടെലികോം സേവനങ്ങള്‍ക്ക് അനുയോജ്യമായ 3300-3400, 3400-3600 മെഗാഹെട്‌സ് സ്‌പെക്ട്രങ്ങള്‍ ആദ്യമായാണു മൊബൈല്‍ സേവനങ്ങള്‍ക്കായി നല്‍കുന്നത്.
അടുത്ത ലേലത്തില്‍ 700, 800, 900, 1800, 2100, 2300, 2500, 3300-3400, 3400-3600 മെഗാഹെട്‌സ് ബാന്‍ഡുകളിലെ സ്‌പെക്ട്രങ്ങളുടെ ലേലമാണ് നടത്തുകയെന്ന് ട്രായ് അറിയിച്ചു.