ന്യൂഡൽഹി: സംസാരത്തിനിടെ കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കി ട്രായ്.
കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികളിൽ നിന്ന് 10 ലക്ഷം രൂപവരെ പിഴ ഇൗടാക്കാമെന്ന് ട്രായ് അറിയിച്ചു.
ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക.
ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് ആദ്യ പടിയായി പിഴ ഇൗടാക്കുക. തുടർച്ചയായി വീണ്ടും ഇത് ആവർത്തിച്ചാൽ 10 ലക്ഷം വരെ പിഴ ഉയർത്തും.
നേരത്തെ ഒരു ലംഘനത്തിന് ഒരു ലക്ഷം രൂപയായിരുന്നു പിഴ. മൂന്നാമതും ലംഘിക്കപ്പെട്ടാൽ ഇത് രണ്ടു ലക്ഷം രൂപയായി ഉയരും. ഇതാണ് വർധിപ്പിച്ചത്. പുതുക്കിയ പിഴ ഒക്ടോബർ ഒന്നിന് നിലവിൽ വരും.