ഐയുസി ചാര്‍ജുകള്‍ എടുത്തുമാറ്റുമെന്ന വാര്‍ത്ത തള്ളി ട്രായ്; നിരക്കുകള്‍ തുടരും

യുസി ചാര്‍ജുകള്‍ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാര്‍ത്തകളെ തള്ളി ട്രായ്. പുതിയ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2021 ജനുവരി വരെ ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് തുടരാനും ട്രായ് തീരുമാനിച്ചിട്ടുണ്ട്.

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ ടെലിക്കോം ഓപ്പറേറ്റര്‍, കോള്‍ ലഭിക്കുന്ന ഉപയോക്താവിന്റെ ടെലിക്കോം ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ട തുകയാണ് ഐയുസി. മിനുറ്റിന് 6 പൈസ എന്ന നിരക്കിലാണ് നിലവില്‍ ഐയുസി ചാര്‍ജ്ജുകള്‍ ഉള്ളത്. ഇത് തുടരാനാണ് ട്രായിയുടെ തീരുമാനം.

2021 ജനുവരി മുതല്‍ വയര്‍ലെസ് ടു വയര്‍ലസ് ഡൊമസ്റ്റിക്ക് കോളുകള്‍ക്ക് സീറോ ടെര്‍മിനേഷന്‍ ചാര്‍ജ് എന്ന നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ടെലിക്കോം കമ്പനികളുടെ അഭിപ്രായങ്ങളും നിലപാടും അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും നടപ്പാക്കുകയെന്നും ട്രായ് അധികൃതര്‍ അറിയിച്ചു.

2020 ജനുവരി ഒന്നിന് ഐയുസി നിരക്ക് നീക്കം ചെയ്യാനാണ് ട്രായ് രണ്ട് വര്‍ഷം മുമ്പ് തീരുമാനിച്ചത്. ടെലിക്കോം മേഖലയിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്താണ് ഐയുസി നിരക്കുകള്‍ ഒരു വര്‍ഷം കൂടി നീട്ടി കൊണ്ടുപോകാന്‍ കമ്പനികള്‍ തീരുമാനിച്ചത്.

Top