പുതിയ നിയമവുമായി ട്രായ്; മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി എളുപ്പത്തില്‍

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി (എംഎന്‍പി) പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം റെഗുലേറ്ററായ ട്രായ്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ മുഴുവന്‍ നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലുമാക്കാനുള്ള നിയമമാണ് ട്രായ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ നിയമം ഡിസംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി ഇനി ടെലിക്കോം കമ്പനികള്‍ക്ക് മൂന്ന് ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നെറ്റ് വര്‍ക്കുകള്‍ മാറുമ്പോള്‍ അഞ്ച് ദിവസത്തെ സമയമാണ് അനുവദിക്കുന്നത്.

നിലവിലുള്ള പ്രക്രിയകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ തന്നെ ഡിസംബര്‍ 10 മുതല്‍ 15 വരെ എംഎന്‍പി സേവനം ലഭ്യമാകില്ലെന്ന് ട്രായ് അറിയിച്ചിട്ടുണ്ട്.

പുതിയ പ്രക്രിയയിലേക്കുള്ള മാറ്റം ഉപയോക്താക്കളെ അറിയിക്കുന്നതിനായി അതാത് ടെലികോം സേവന ദാതാക്കള്‍ അവരുടെ വെബ്സൈറ്റുകള്‍, കോള്‍ സെന്ററുകള്‍, സെയില്‍സ് പോയിന്റ്, അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുമെന്നും ട്രായ് വ്യക്തമാക്കി.

Top