ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരേസ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് ട്രെയിനുകള്‍ പാളംതെറ്റി.
യുപിയിലെ സീതാപൂരിലായിരുന്നു സംഭവം. ബുര്‍വാള്‍ബലാമു പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളംതെറ്റിയ അതേ സ്ഥലത്ത് ഇന്ന് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി.
രണ്ട് അപകടങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസും റെയില്‍ അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
അടുത്തിടെ ഉത്തര്‍പ്രദേശിലുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരേഷ് പ്രഭുവില്‍ നിന്ന് റെയില്‍വേ വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റിയിരുന്നു. പുനഃസംഘടനയില്‍ പിയൂഷ് ഗോയലിനാണു റെയില്‍ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.