ന്യൂഡല്‍ഹി: ജമ്മു-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം. അവസാനത്തെ കോച്ചാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന.
രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണിത്. ഈ മാസമാദ്യം ജബല്‍പൂര്‍ ശക്തിപഞ്ച് എക്‌സ്പ്രസിന്റെ ഏഴ് കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഒബ്ര ദാം സ്റ്റേഷന് സമീപം പാളം തെറ്റിയിരുന്നു. ഇതിന് പിന്നിലെ റാഞ്ചി ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനും അതിന് പിന്നാലെ കോച്ചും പാളം തെറ്റുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.