കൊച്ചി: കറുകുറ്റി തീവണ്ടി അപകടത്തിനു കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പെര്‍മനന്റ് ബേ ഇന്‍സ്‌പെക്ടറെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
തകരാറിലായ പാളം വേണ്ടവിധത്തില്‍ അറ്റകുപ്പണി നടത്താത്തതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സൂചന. റെയില്‍വെയുടെ ഒ.എം.സി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. പാളങ്ങള്‍ വെല്‍ഡുചെയ്ത് തകരാര്‍ പരിഹരിക്കുന്നതിനു പകരം നട്ടും ബോള്‍ട്ടും ഉപയോഗിച്ചതാണ് അപകടമുണ്ടാക്കിയത്. പാളം വെല്‍ഡ് ചെയ്യാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.