ബില്ലില്ലെങ്കില്‍ പണവുമില്ല; ഭക്ഷണത്തിന് അമിത വില ഈടാക്കുന്നവര്‍ക്ക് പണികൊടുക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് നല്‍കിയില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയില്‍വെ. ട്രെയിനില്‍വെച്ചോ, റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടന്‍ നടപ്പാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവിന് ഭക്ഷണം സൗജന്യമായി ലഭിക്കും.

ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ റെയില്‍വെയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.ബില്ല് നിര്‍ബന്ധമായും നല്‍കണമെന്ന് റെയില്‍വെ സ്റ്റേഷനുകളില്‍ വിളിച്ചുപറയും. അനധികൃത കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും എന്നതാണ് മറ്റൊരു കാര്യം.

Top