ട്രെയിനില്‍ വെച്ച് രോഗം മൂര്‍ച്ഛിച്ച് കുഞ്ഞു മരിച്ച സംഭവം; ഖേദപ്രക്രടനവുമായി റെയില്‍വേ

child died

പാലക്കാട്: സീറ്റു പോലും ലഭിക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് കുഞ്ഞു മരിച്ച സംഭവത്തില്‍ ഖേദമുണ്ടെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു ഷമീര്‍-സുമയ്യ ദമ്പതികളുടെ ഒരുവയസുള്ള കുഞ്ഞ് മരിച്ചത്. തിരക്കിട്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ഇവര്‍ കുഞ്ഞിന്റെ സംരക്ഷണാര്‍ഥം സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍, ബര്‍ത്തു ലഭിക്കാതെ വന്നതോടെ വീണ്ടും ജനറല്‍ കന്പാര്‍ട്ട്‌മെന്റില്‍ യാത്ര തുടരുകയായിരുന്നു.

എന്നാല്‍, യാത്രയ്ക്കിടെ കുറ്റിപ്പുറത്ത് വെച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ് പരിശോധകരോട് പറഞ്ഞിട്ടും സീറ്റ് ലഭിച്ചില്ലെന്ന പരാതി വിവാദമായി മാറിയിരിക്കെയാണ് ഖേദപ്രകടനവുമായി റെയില്‍വെ എത്തിയത്.

Top