കുണ്ടറ: കുണ്ടറയില്‍ റെയില്‍വേ പാളത്തിലിരുന്ന് മദ്യപിച്ചയാള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയിലെ സുനില്‍കുമാര്‍ (36) ആണ് മരിച്ചത്. ഇയാളുടെ ഇരുകാലുകളും പൂര്‍ണമായും പരിക്കേറ്റിട്ടുണ്ട്.
സുഹൃത്ത് കുന്നത്തൂര്‍ തോട്ടത്തുമുറി മുകളുവിളയില്‍ രാമചന്ദ്രന് (46) ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുണ്ടറ മുക്കട റെയില്‍വേ ഗേറ്റിനും ഇളമ്പള്ളൂര്‍ റെയില്‍വേ ഗേറ്റിനും ഇടയിലുള്ള പാളത്തില്‍ വെച്ചായിരുന്നു അപകടംം സംഭവിച്ചത്. പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് ട്രാക്കില്‍ മദ്യപിച്ചിരുന്ന ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.