‘ട്രെയിന്‍ 18’; എഞ്ചിന്‍ രഹിത സെമിഹൈ സ്പീഡ് ട്രെയിന്റെ പരീക്ഷണ ഓട്ടം ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യ തന്നെ നിര്‍മ്മിച്ച എഞ്ചിന്‍ രഹിത സെമിഹൈ സ്പീഡ് ട്രെയിന്റെ പരീക്ഷണ ഓട്ടം തുടങ്ങുന്നു. ‘ട്രെയിന്‍ 18’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ അടുത്ത മാസം മുതലാണ് ട്രയല്‍ റണ്‍ ആരംഭിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

പരിശീലന ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ഇവയുടെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍എസ്ഡിഒ) ആണ് ട്രയല്‍ റണ്‍ നടത്തി ട്രെയിനുകളുടെ ക്ഷമത ഉറപ്പ് വരുത്തുന്നത്.

ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് എഞ്ചിനുകളായി പ്രവര്‍ത്തിക്കുന്നത്. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത ട്രെയിനുകളായ ഇവ ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Top